ദില്ലി: അൺലോക്ക് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്‍ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം. തീവ്ര നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങൾക്ക് പ്രവ‍ർത്താനുമതിയില്ല. സ്ഥാപനങ്ങൾക്കുള്ളിൽ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താൻ. 

ഉപകരണങ്ങളും ഇത് അനുസരിച്ച് സ്ഥാപിക്കണം. കൂടാതെ തിരക്ക് ഒഴിവാക്കാൻ പരിശീലനത്തിന് എത്തുന്നവർക്കായി ഷിഫറ്റ് സമ്പ്രാദയം നടപ്പാക്കണം. സ്ഥാപനത്തിനകവും ഉപകരണങ്ങളും അണിവിമുക്തമാക്കണം. ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും ആരോഗ്യസേതു ആപ്പും നിർബന്ധമാക്കിയിട്ടുണ്ട്.അതെസമയം പരിശീലനസമയത്ത് മുഖാവരണം നിർബന്ധമല്ല.