Asianet News MalayalamAsianet News Malayalam

'ട്രാക്റ്ററിലെ കുഷ്യൻ സോഫ പ്രതിഷേധമല്ല'; രാഹുൽ ​ഗാന്ധിയുടെ ട്രാക്റ്റർ റാലിയെ വിമർശിച്ച് മന്ത്രി ഹർദീപ് പുരി

ട്രാക്റ്റർ ഡ്രൈവറുടെ വശത്തായി കുഷ്യനിട്ട സോഫയിൽ ​രാഹുൽ​ഗാന്ധി ഇരിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർദീപ് പുരിയുടെ ട്വീറ്റ്. 

hardeep puri tweet against rahul gandhis tractor rally
Author
Delhi, First Published Oct 6, 2020, 11:28 AM IST

ഹരിയാന:  കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ​കോൺ‌​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ട്രാക്റ്റർ റാലിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് പുരി. രാഹുൽ ​ഗാന്ധി ട്രാക്റ്ററിൽ ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ട്രാക്റ്ററിലെ കുഷ്യനിട്ട സോഫകൾ പ്രതിഷേധമല്ല എന്നാണ് സിവിൽ ഏവിയേഷൻ മന്ത്രിയായ ഹർദീപ് പുരിയുടെ വിമർശന ട്വീറ്റ്. കോൺ​ഗ്രസിന്റെ പ്രതിഷേധ പ്രകടനങ്ങൾ കർഷകരെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാർഷിക ബില്ലിൽ അസ്വസ്ഥതയുള്ളവരുടെ രാഷ്ട്രീയ പ്രതിഷേധമാണ് കോൺ​ഗ്രസിന്റെ പ്രതിഷേധം. 'ട്രാക്റ്ററുകളിലെ കുഷ്യനുള്ള സോഫ പ്രതിഷധമല്ല. ഇത് കർഷരെ വഴി തെറ്റിക്കാനുള്ള പ്രതിഷേധ ടൂറിസം മാത്രമാണ്.' പുരി ട്വീറ്റിൽ കുറിച്ചു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ മൂന്നു ദിവസത്തെ റാലിയാണ് രാഹുൽ ​ഗാന്ധി സംഘടിപ്പിച്ചത്. ട്രാക്റ്റർ ഡ്രൈവറുടെ വശത്തായി കുഷ്യനിട്ട സോഫയിൽ ​രാഹുൽ​ഗാന്ധി ഇരിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർദീപ് പുരിയുടെ ട്വീറ്റ്. അതേ വരിയിൽ മറുവശത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗും ഇരിക്കുന്നുണ്ട്. 

ഹരിയാനയിലും പഞ്ചാബിലും സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ലക്ഷക്കണക്കിന് കർഷകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. താങ്ങുവിയില്ലാതെ കർഷകർക്ക് നിലനിൽപ് അസാധ്യമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കർഷകരുടെ നട്ടെല്ലൊടിക്കാൻ മോദി സർക്കാരിനെ അനുവദിക്കില്ലെന്നും രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios