Asianet News MalayalamAsianet News Malayalam

താങ്ങാനാവാത്ത വില; ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വേണ്ടെന്ന് ഹരിയാന

ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനത്തിലൂടെ നാല് കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

haryana cancels import of rapid kits from china
Author
Chandigarh, First Published Apr 22, 2020, 2:06 PM IST

ഛണ്ഡീഗഡ്: ചൈനയില്‍ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഹരിയാന പിന്‍വലിച്ചു. താങ്ങാനാകാത്ത വില ചൂണ്ടിക്കാട്ടിയാണ് കിറ്റുകള്‍ ഹരിയാന വേണ്ടെന്ന് വച്ചിരിക്കുന്നത്. ഇതിന് പകരമായി ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനാണ് തീരുമാനം. ഓരോ കിറ്റിനും 780 രൂപയാണ് ചൈന ഈടാക്കുന്നത്.

എന്നാല്‍, ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനത്തിലൂടെ നാല് കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ചൈനയില്‍ നിന്ന് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.

എന്നാല്‍, ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റ് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനകം 25,000 കിറ്റുകള്‍ ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി നല്‍തി കഴിഞ്ഞുവെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. ഐസിഎംആറും പൂന്നെ എല്‍ഐവിയുടെ അംഗീകരിച്ച ഈ കിറ്റുകള്‍ മനേസര്‍ ഐടി പാര്‍ക്കിലാണ് നിര്‍മിക്കുന്നത്.

ഇതിനിടെ ചൈനയില്‍ നിന്ന് കൊണ്ട് വന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ 245 പേര്‍ക്കാണ് ഹരിയാനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടു. 

Follow Us:
Download App:
  • android
  • ios