ഹരിയാനയിലെ ലീഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിലെ ബിജെപി മുന്നേറ്റം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. നേരത്തെ ലീഡ് നിലയിലെ മുന്നേറ്റത്തിൽ തുടങ്ങിയ ആഘോഷം കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു

ദില്ലി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. 

47സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.

J&K Haryana Result Live : ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നിൽ; താഴ്വരയിൽ ത്രിവർണ്ണം

ഹരിയാനയിലും ജമ്മു കശ്മീരിലും വൻ മുന്നേറ്റം; ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം, ലഡ്ഡു വിതരണം

Asianet News Live | Election Results 2024 Live Updates | Kerala Assembly | Malayalam News Live