രേവാരി: ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന് ജയ്ഷെ മുഹമ്മദ് ഭീകരർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്.  ഒക്ടോബർ എട്ടിന് മുൻപായി വിവിധ ക്ഷേത്രങ്ങളും റെയിൽവെ സ്റ്റേഷനും ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.

കറാച്ചിയിൽ നിന്ന് മസൂദ് എന്ന വ്യക്തി പൊലീസിനയച്ച കത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വം പുറത്തുവിട്ടു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്റേതാവാം കത്തെന്നാണ് അനുമാനം. ഭീഷണിക്ക് പിന്നാലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെ സുരക്ഷാ സന്നാഹം വർധിപ്പിച്ചിട്ടുണ്ട്.