ലഖ്‌നൗ: ഹാഥ്‌റസ് ബലാത്സംഗ-കൊലപാതകക്കേസില്‍ ഡിസംബര്‍ 10ന് അന്വേഷണം പൂര്‍ത്തിയാകുമെന്നു സിബിഐ. അലഹബാദ് ഹൈക്കോടതിയില്‍  സിബിഐ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫോറന്‍സിക് പരിശോധന ഫലം കിട്ടിയാല്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നാല് പ്രതികളേയും പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ എത്തിച്ചായിരുന്നു പ്രതികളെ നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കിയത്.

അതേസമയം ഹാഥ്‌റസ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയാകുന്നത്. മാരമായ പരിക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ അയല്‍വാസികളായ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.