ലക്നൗ: ഹാത്രസ് കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർക്ക് എതിരെ നടപടി. സാംപിൾ ശേഖരിക്കാൻ വൈകി എന്ന് വെളിപ്പെടുത്തിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ച് നോട്ടീസ് നൽകി. അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്. അവധിക്കു പകരമുള്ള ഒഴിവ് ഇല്ലാതായതു മാത്രമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.