കുടുംബത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും സിബിഐ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാവണമെന്ന് അഭ്യര്‍ത്ഥിച്ചു. കുടംബത്തിന്‍റെ ത്രിതല സുരക്ഷ ഒരുക്കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ദില്ലി: ഹാഥ്റസ് കേസില്‍ സിബിഐ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴിയെടുക്കുന്നു. അച്ഛനെയും പെണ്‍കുട്ടിയുടെ സഹോദരങ്ങളേയും ഹാഥ്റസിലെ താല്‍ക്കാലിക കേന്ദ്രത്തിലെത്തിച്ചാണ് മൊഴിയെടുക്കുന്നത്. അമ്മയുടെ മൊഴി വീട്ടിലെത്തി ഇന്ന് തന്നെ രേഖപ്പെടുത്തും. കൊലപാതകം, കൂട്ട ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ കുടുംബത്തിന്‍റെ വിശദമായ മൊഴിയാണ് സിബിഐ രേഖപ്പെടുത്തുക. ഹാഥ്ഫറസിലെ ചാന്ദ്പ സ്റ്റേഷനിലെത്തിയ സംഘം അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി. കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി ഇന്നലെയെടുത്തിരുന്നു. സംഭവ സ്ഥലവും സിബിഐ സംഘം സന്ദര്‍ശിച്ചു. 

കുടുംബത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും സിബിഐ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാവണമെന്ന് അഭ്യര്‍ത്ഥിച്ചു. കുടംബത്തിന്‍റെ ത്രിതല സുരക്ഷ ഒരുക്കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരയും ഇഡി ചോദ്യം ചെയ്യുകയാണ്. അലഹബാദ് ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷ മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശച്ചതിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻേയും ഒപ്പമുള്ള മൂന്ന് പേരയും മഥുര ജയിലെത്തി എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. ഹാഥ്റസ് സംഭവത്തിലെ ഇടപെടലിന് വിദേശ സഹായം കൈപ്പറ്റിയെന്ന കുറ്റാരോപണമാണ് ഇഡി അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടക്കണമന്ന് ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരയും ഇഡി ചോദ്യം ചെയ്യുകയാണ്.