Asianet News MalayalamAsianet News Malayalam

ചാനൽ ഇന്റർവ്യൂവിൽ പൊതുമേഖലാസ്ഥാപനത്തിനെതിരെ വിമർശനം, എച് ഡി ദേവഗൗഡയ്ക്ക് പിഴ വിധിച്ച് കോടതി

2011 ൽ വാർത്ത ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെയാണ് നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 

HD Deve Gowda fined for criticizing PSU in channel interview
Author
Bengaluru, First Published Jun 22, 2021, 9:29 PM IST

ബെംഗളുരു: ചാനൽ ഇന്റർവ്യൂവിൽ പൊതുമേഖലാ സ്ഥാപനത്തിനെതിരെ പരാമർശം നടത്തിയ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയ്ക്ക് രണ്ട് കോടി പിഴയിട്ട് കോടതി. നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസിനെതിരെയാണ് വിമർശനം ഉന്നയിച്ചത്. ഇവിടെ നടക്കുന്നത് കൊള്ളയാണെന്നായിരുന്നു പരാമർശം. 

ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് ദേവഗൗഡയെ ഇനി വിമർശനം ഉന്നയിക്കുന്നത് എന്നന്നേക്കുമായി വിലക്കി പിഴയിട്ടത്. 
2011 ൽ വാർത്ത ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെയാണ് നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. 

Follow Us:
Download App:
  • android
  • ios