Asianet News MalayalamAsianet News Malayalam

എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന് ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡ

ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും ദേവഗൗഡ പറഞ്ഞു

HD Deve Gowda says Pinarayi Vijayan agrees JDS decision to join NDA kgn
Author
First Published Oct 20, 2023, 9:26 AM IST

ബെംഗളൂരു: കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി.

ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും ദേവഗൗഡ പറഞ്ഞു. കേരള സംസ്ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമ്മതം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യത്തെ എതിർത്ത കർണാടക സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ ഈ പരാമർശം. ജെഡിഎസ് കേരള ഘടകം എൻഡിഎ ബന്ധത്തെ എതിർത്ത് എൽഡിഎഫിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജെഡിഎസ് ഘടകം നിർവാഹക സമിതിയോഗം ചേർന്ന് എൻഡിഎ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസ്സാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios