25 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് മരിച്ചതെന്നും കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു.
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തില്‍ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പ്രദേശത്തൂടെ കടന്നു പോകുന്ന ഒരാളാണ് മൃതശരീരം ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
25 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് മരിച്ചതെന്നും കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


