പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്നൗ: ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം. 21 പേരാണ് ഇവിടെ മരിച്ചത്. മഴക്കെടുതിയിൽ 227 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും 170 ഓളം കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.


