ദില്ലി: ദില്ലിയില്‍ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതായും റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത്. രാവിലെ മുതല്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. 

16.4 ഡിഗ്രീ സെല്‍ഷ്യസാണ് ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. 27 ഡിഗ്രീ സെല്‍ഷ്യസാണ് ഇവിടുത്തെ കൂടിയ താപനില.