155 വിമാന സർവീസുകൾ വൈകി. 9 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. റോഡ്, ട്രെയിൻ, വ്യോമയാന സർവീസുകളെ മഴ ബാധിച്ചു. റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയോടെ ട്രെയിൻ സർവീസും മന്ദഗതിയിലാണ്. 155 വിമാന സർവീസുകൾ വൈകി. 9 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നദികൾ കരകവിഞ്ഞു ഒഴുകുന്നു. വീടുകളിലും കടകളിലും വെള്ളം കയറി.
ഇനിയും മഴ തുടരാൻ സാധ്യതയുള്ളതിനാൽ വീടിനു പുറത്ത് അനാവശ്യമായി ഇറങ്ങരുതെന്ന് ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മുംബൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് ഉള്ള മഹാരാഷ്ട്രയിലെ 6 ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
