ദില്ലി: മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും കനത്ത മഴ. രാജസ്ഥാനിലും ഒഡീഷയിലും ചത്തീസ്ഗഢിലും പ്രളയസമാനസാഹചര്യമാണെന്നാണ് മുന്നിറിയിപ്പ്. കനത്തമഴയെ തുടർന്ന് രാജസ്ഥാനിലെ പല മേഖലകളിലും വെള്ളപ്പൊക്കം തുടരുകയാണ്. രാജസ്ഥാനിൽ
മരിച്ചവരുടെ എണ്ണം മൂന്നായി. 

ചത്തീസ്ഢിൽ മൂന്നു പേർ മിന്നലേറ്റ് മരിച്ചു. ഇവിടെ രക്ഷാപ്രവർത്തനത്തിന് വ്യോമസേന രംഗത്തെത്തിട്ടുണ്ട്. ആദിവാസി മേഖലകളിൽ പലതും ഒറ്റപ്പെട്ട നിലയിലാണ്. വടക്കൻ ബസ്റ്റർ, സുഖാമ, ദത്തേവാഡാ മേഖലകളിൽ രക്ഷപ്രവർത്തനം തുടരുകയാണ്. ഒഡീഷയിലും
വ്യാപകനാശനഷ്ടമെന്നാണ് റിപ്പോർട്ടുകൾ. 

ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത് 868 പേരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിവിഷൻ്റേതാണ് കണക്കുകൾ. എറ്റവും കൂടുതൽ മരണം പശ്ചിമ ബംഗാളിൽ 245 പേരാണ് ബംഗാളിൽ മരിച്ചത്. കേരളത്തിൽ 10 പേരും.