പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 7.30ന് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നുവീഴുകയായിരുന്നു. പ്രദേശത്ത് അപ്പോഴുണ്ടായിരുന്ന മൂടൽമഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. എം പിയും എന്‍.സി.പി നേതാവുമായ സുനില്‍ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അട്ടിമറി സാധ്യതയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്