അമൃതസർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബിഷപ്പിന്‍റെ  അടുത്ത സഹായിയായ വൈദികനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നാളെ രാവിലെ 8 30 ന് നടത്തുന്ന  വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കും എന്ന് പോലീസ് പറഞ്ഞു. ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.