ദില്ലി: പശ്ചിമബംഗാളിൽ കോൺഗ്രസ് - ഇടതു സഖ്യം ഉറപ്പായി. കോൺഗ്രസ് ഹൈക്കമാൻഡ് സഖ്യം അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് അംഗീകാരം നൽകിയിരുന്നു. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ര‍ഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗം ഇടത് സഖ്യത്തില്‍ താത്പര്യം അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന ഘടകം രാഹുല്‍ഗാന്ധിയെ നിലപാട് അറിയിച്ചു. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് രാഹുൽ നിലപാട് എടുത്തു.

സംസ്ഥാനഘടകത്തിലെ ചില നേതാക്കള്‍ തൃണമൂലിലേക്ക് പോയാലുണ്ടാകാവുന്ന തിരിച്ചടിയും അധിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ഗാന്ധിയെ അറിയിച്ചിരുന്നു. ബിഹാറിലെ  മോശം പ്രകടനം ബംഗാളില്‍  കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ 92 സീറ്റില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെങ്കിലും ജയസാധ്യതയുള്ള സീറ്റുകൾ 
പരിഗണിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന.