ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നതതല യോഗം നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തു. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് കിട്ടിയ പിന്തുണ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണെന്ന് അമിത്ഷാ  യോഗത്തില്‍ പറ‍ഞ്ഞു. 

ജമ്മു കശ്മീരിലെ ആണവായുധനയം മാറ്റം സംബന്ധിച്ച്  കഴിഞ്ഞ ദിവസം  പ്രതിരോധമന്ത്രി നടത്തിയ പ്രസ്താവനയും ചര്‍ച്ചയായി. നിലവിലെ പ്രതിരോധ ആയുധ സംഭരണ നടപടിക്രമം  പുനരവലോകനം ചെയ്യാന്‍ 12 അംഗ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദശിച്ചിരിക്കുന്നത്. ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ കൂടാതെ ധനമന്ത്രി നിര്‍മ്മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു.