കർണാടകത്തിൽ ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകത്തിൽ ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. ബെംഗളൂരുവിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കലബുറഗിയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം എന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരുവിൽ തണുത്ത കാലാവസ്ഥയിലേക്ക് മാറേണ്ട സമയത്ത് വലിയ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

YouTube video player