ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്.
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 920. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് പുതുതായി രോഗബാധിതരായത്. രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന മരണ നിരക്കുമായി കൊവിഡ് വ്യാപനം അതിതീവ്രമായ സ്ഥിതിയിലാണുള്ളത്. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായി ഇത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ 100 ലേറെ പേര്‍ മരിച്ചു.
കഴിഞ്ഞ ഒന്നിന് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലെത്തിയിരുന്നെങ്കിലും രണ്ട് ദിവസമായി മൂന്നര ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ എണ്ണം. എന്നാല്‍ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 3.82,315 ലെത്തി. കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പറഞ്ഞു.
