Asianet News MalayalamAsianet News Malayalam

Rahul Gandhi | 'ഹിന്ദുത്വ'യും ഹിന്ദു മതവും വ്യത്യസ്തം', സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. 

 

Hinduism and Hindutva are different things says congress leader Rahul Gandhi over salman khurshid book controversy
Author
Delhi, First Published Nov 12, 2021, 5:04 PM IST

ദില്ലി: ഹിന്ദുത്വയെ (Hindutva) ഐഎസ് (isis) തീവ്രവാദത്തോട് ഉപമിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ (salman khurshid ) പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി (Rahul Gandhi ). ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.ജൻ ജാഗ്രൻ അഭിയാൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്

അയോധ്യയെക്കുറിച്ചുള്ള 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന തന്റെ പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. ''സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് '' ഖുര്‍ഷിദ് പുസ്തകത്തില്‍ എഴുതിയത്. 

Salman Khurshid| ഹിന്ദുത്വയെ ഐഎസിനോടുപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്; വിയോജിപ്പുമായി ഗുലാം നബി ആസാദ്

പരാമർശം ബിജെപി അടക്കം വിവാദമാക്കിയതോടെ സൽമാൻ  ഖുര്‍ഷിദിനെ തള്ളി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. ''ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും ഹിന്ദുത്വയെ താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണ് '' -എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. 

പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ വിശദീകരണവും വന്നത്. രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. 'രാമനെ' അവഹേളിക്കുന്നത് കോൺഗ്രസിന്റെ ശീലമാണ്. അയോദ്ധ്യ കേസ് കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്നും കാവി ഭീകരതയെന്ന വാക്ക് കോൺഗ്രസ് പ്രചരിപ്പിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. പുസ്തകത്തിനെതിരെ ദില്ലി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ദില്ലി പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പരാതി നൽകിയത്. 

Follow Us:
Download App:
  • android
  • ios