വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്
ദില്ലി: രാജ്യം ഇന്ന് ഹോളി ആഘോഷത്തിൽ. നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കാൻ ഒരുങ്ങി ദില്ലിയുൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ കൂടുതൽ ട്രയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. ഇക്കുറിയും വർണ്ണാഭമായ ആഘോഷങ്ങൾക്ക് ഇന്നലെ തന്നെ ഉത്തരേന്ത്യയിൽ തുടക്കമായിരുന്നു.
