Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നു, ജാ​ഗ്രത വേണം; സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദ്ദേശം ലംഘിക്കപ്പെടുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

home ministry sent letter to states on lock down violations
Author
Delhi, First Published May 21, 2020, 8:39 PM IST

ദില്ലി: ലോക്ക്ഡൗൺ മാർ​ഗനിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദ്ദേശം ലംഘിക്കപ്പെടുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടെന്നാണ് ഒടുവിൽ ലഭിച്ച ഔദ്യോ​ഗിക വിവരം. 1,12,359 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോ​ഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുത്തു. 37136 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോ​ഗം ബാധിച്ചത്. രോഗവ്യാപന നിരക്കിൽ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്നാട്ടിൽ 12448 പേർക്കാണ് രോ​ഗം ബാധിച്ചത്. 
 

Follow Us:
Download App:
  • android
  • ios