സംഭവത്തിൽ ഫരഖ് പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചണ്ഡി​ഗഡ്: ഹരിയാനയിലെ യമുനാനഗറിൽ വ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു. യമുനാനഗർ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛർദിലും അനുഭവപ്പെട്ട് ചികിത്സ തേടിയത്. അഞ്ചുപേർ ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മൂന്നു പേരെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ ഒരാൾ കൂടി മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച മരിച്ച അഞ്ച് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് സംസ്കരിച്ചത്, ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഫരഖ് പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

'വിമാനയാത്രക്കിടെ യുവതി ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു'; ​ദുരനുഭവം വെളിപ്പെടുത്തി 20കാരന്റെ പോസ്റ്റ്