എന്തുകൊണ്ടാണ് ജനന സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാവുന്നത്,  ഓണ്‍ലൈന്‍ അപേക്ഷ എങ്ങനെ നല്‍കാം? ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള വഴികള്‍ ഏതൊക്കെ, ആവശ്യമായ രേഖകള്‍, 

എന്തുകൊണ്ടാണ് ജനന സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാവുന്നത്? 

ജനന സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രേഖയാണ്. ഇത് സാധാരണയായി താഴെപറയുന്ന കാര്യങ്ങള്‍ക്ക് ആവശ്യമുണ്ട്. 

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍
സ്‌കൂള്‍ പ്രവേശനത്തിന്
ഗവണ്‍മെന്റ് സേവനങ്ങള്‍ക്ക്
നിയമപരമായ ആവശ്യങ്ങള്‍ക്ക്

ഓണ്‍ലൈന്‍ അപേക്ഷ എങ്ങനെ നല്‍കാം? 
ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ 20 രൂപയാണ് ഫീസ്. പക്ഷെ വൈകിയാല്‍ കൂടുതല്‍ തുക കൊടുക്കേണ്ടി വരും.

ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള വഴികള്‍ ഏതൊക്കെ:
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:

അപേക്ഷിക്കാന്‍ CRSORGI.gov.in എന്ന വെബ്‌സൈറ്റില്‍ പോകുക.

ഘട്ടം 2: സൈന്‍ അപ്പ് ചെയ്യുക:

'Sign Up' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യൂസര്‍ നെയിം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കുക.

നിങ്ങളുടെ സംസ്ഥാനം അനുസരിച്ച് മറ്റൊരു പോര്‍ട്ടലിലേക്ക് മാറും (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, തുടങ്ങിയവ). അവിടെ നിങ്ങളുടെ സംസ്ഥാനത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: സ്റ്റേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക:

വീണ്ടും 'Sign Up' ക്ലിക്ക് ചെയ്യുക. പേര്, അവസാന പേര്, ലിംഗം, ജനന തീയതി എന്നിവ നല്‍കുക. ശേഷം 'Next' ക്ലിക്ക് ചെയ്യുക.

ഘട്ടം 4: വിലാസം ചേര്‍ക്കുക:

നിങ്ങളുടെ ശരിയായ വിലാസം നല്‍കുക:

സംസ്ഥാനം
ജില്ല
ഉപജില്ല
ഗ്രാമം/പട്ടണം
പിന്‍കോഡ്
വീടിന്റെ നമ്പര്‍
തെരുവിന്റെ പേര്
പൂര്‍ത്തിയാക്കിയ ശേഷം 'Next' ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ആധാര്‍, nationality വിവരങ്ങള്‍ നല്‍കുക:

നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, nationality തിരഞ്ഞെടുക്കുക. ശേഷം acknowledgment ബോക്‌സില്‍ ടിക്ക് ചെയ്ത് 'Next' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP വരും അത് വെരിഫൈ ചെയ്യാനായി കൊടുക്കുക.

ഘട്ടം 6: ഇമെയില്‍ ഐഡി വെരിഫൈ ചെയ്യുക:

OTP നല്‍കിയ ശേഷം, നിങ്ങളുടെ ഇമെയില്‍ ഐഡി നല്‍കുക. ലോഗിന്‍ പേജിലേക്ക് പോകാനായി 'Skip and Register' ക്ലിക്ക് ചെയ്യുക.

ഘട്ടം 7: ലോഗിന്‍ ചെയ്യുക:

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും captcha-യും നല്‍കുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ OTP നല്‍കുക.

ഘട്ടം 8: ജനനം റിപ്പോര്‍ട്ട് ചെയ്യുക:

മുകളില്‍ വലതുവശത്തുള്ള മൂന്ന് വരകളുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക. 'Birth' എന്നതില്‍ ക്ലിക്ക് ചെയ്ത് 'Report Birth' തിരഞ്ഞെടുക്കുക.

രജിസ്‌ട്രേഷന്‍ ഘട്ടങ്ങള്‍

ഘട്ടം 1: ജനന വിവരങ്ങള്‍ പൂരിപ്പിക്കുക:

ജനനം നടന്ന സംസ്ഥാനം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: ഉത്തര്‍പ്രദേശ്). സ്ഥിരമായി ഉപയോഗിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ തീയതി അവിടെ കാണിക്കും.

ഘട്ടം 2: കുട്ടിയുടെ വിവരങ്ങള്‍ നല്‍കുക:

ജനിച്ച തീയതിയും സമയവും നല്‍കുക. ലിംഗം തിരഞ്ഞെടുക്കുക. കുട്ടിയുടെ ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ കൊടുക്കുക.

ഘട്ടം 3: പേര് ചേര്‍ക്കുക:

കുട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ലെങ്കില്‍, അവിടെയുള്ള ബോക്‌സില്‍ ടിക്ക് ചെയ്യുക. അല്ലെങ്കില്‍ ആദ്യത്തെ പേരും അവസാനത്തെ പേരും ചേര്‍ക്കുക.

ഘട്ടം 4: രക്ഷിതാക്കളുടെ വിവരങ്ങള്‍ നല്‍കുക:

അച്ഛന്റെ വിവരങ്ങള്‍ നല്‍കുക (പേര്, അവസാനത്തെ പേര്, ആധാര്‍ നമ്പര്‍, ഇമെയില്‍, മൊബൈല്‍ നമ്പര്‍). അതുപോലെ അമ്മയുടെ വിവരങ്ങളും നല്‍കുക.

ഘട്ടം 5: വിലാസം ചേര്‍ക്കുക:

സ്ഥലം 'ഇന്ത്യ' എന്ന് തിരഞ്ഞെടുക്കുക. രക്ഷിതാക്കളുടെ വിലാസം ചേര്‍ക്കുക അല്ലെങ്കില്‍ 'Copy Parent's Address' എന്നതില്‍ ടിക്ക് ചെയ്യുക.

ഘട്ടം 6: ജനിച്ച സ്ഥലം തിരഞ്ഞെടുക്കുക:

ജനിച്ച സ്ഥലം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: ഹോസ്പിറ്റല്‍, വീട്, തുടങ്ങിയവ). സംസ്ഥാനം, ജില്ല, ഉപജില്ല എന്നിവ തിരഞ്ഞെടുക്കുക. പട്ടണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാര്‍ഡ് വിവരങ്ങള്‍ നല്‍കുക.

ഘട്ടം 7: രജിസ്‌ട്രേഷന്‍ യൂണിറ്റ് തിരഞ്ഞെടുക്കുക:

'Registration Unit', ഹോസ്പിറ്റലിന്റെ പേര് എന്നിവ തിരഞ്ഞെടുക്കുക. ഹോസ്പിറ്റലിന്റെ പേര് അവിടെയില്ലെങ്കില്‍ സ്വയം ചേര്‍ക്കാവുന്നതാണ്.

സ്ഥിതിവിവര കണക്കുകള്‍ നല്‍കുക
താഴെ പറയുന്ന വിവരങ്ങള്‍ നല്‍കുക:

രക്ഷിതാക്കളുടെ താമസിക്കുന്ന വിലാസം (വേറെയാണെങ്കില്‍).
അച്ഛന്റെ മതം, വിദ്യാഭ്യാസം, ജോലി എന്നിവ.
പ്രസവ സമയത്ത് അമ്മയുടെ ആരോഗ്യ വിവരങ്ങള്‍.
ഈ കുട്ടിക്ക് മുന്‍പ് എത്ര കുട്ടികളുണ്ട്.
പ്രസവത്തിന്റെ വിവരങ്ങള്‍ (ഹോസ്പിറ്റല്‍, രീതി, കുട്ടിയുടെ ഭാരം, ഗര്‍ഭകാലം).

താഴെ പറയുന്ന രേഖകള്‍ അപ്ലോഡ് ചെയ്യണം (ഓരോന്നും 8MB-ല്‍ കുറവായിരിക്കണം):

ഹോസ്പിറ്റലില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സ്ലിപ്പ്
തിരിച്ചറിയല്‍ രേഖ (പാന്‍ കാര്‍ഡ്, ആധാര്‍, തുടങ്ങിയവ)
ഗവണ്‍മെന്റ് അംഗീകരിച്ച ജനന സര്‍ട്ടിഫിക്കറ്റ്
അപേക്ഷയുടെ preview കാണാനായി 'Next' ക്ലിക്ക് ചെയ്യുക.
അവസാനമായി സമര്‍പ്പിക്കുക & പൈസ അടയ്ക്കുക
എല്ലാ വിവരങ്ങളും ശ്രദ്ധയോടെ പരിശോധിക്കുക. അപേക്ഷ സമര്‍പ്പിക്കുക. 20 രൂപ ഫീസ് അടയ്ക്കുക (വൈകിയാല്‍ പിഴ ഉണ്ടാകും).