Asianet News MalayalamAsianet News Malayalam

അജ്മേർ ദർ​ഗയിൽ ഒരുവിഭാ​ഗത്തിന്റെ മുദ്രാവാക്യം വിളി, തീര്‍ഥാടകര്‍ തമ്മില്‍ സംഘർഷം

പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർ​ഗ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു.

Huge Clash At Ajmer Shrine Between Pilgrims
Author
First Published Jan 30, 2023, 7:51 PM IST

ജയ്പൂർ: അജ്മേർ ദർ​ഗയിൽ സംഘർഷം. തിങ്കളാഴ്ചയാണ് ഒരുവിഭാ​ഗവും ദർ​ഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാ​ഗവും ഏറ്റുമുട്ടിയത്. സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാ​ഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർ​ഗയുടെ ചുമതല വഹിക്കുന്ന വിഭാ​ഗം ഇവർക്കെതിരെ രം​ഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർ​ഗ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കയ്യാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോ​ഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios