പൊട്ടിത്തെറിക്ക് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തിന് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃത‍ര്‍ പറഞ്ഞു. വളരെ ദൂരെ നിന്ന് തന്നെ പുക കാണാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍‍ര്‍ട്ട് ചെയ്യുന്നത്. നിരവധി ഫയ‍ര്‍ എഞ്ചിനുകളാണ് പ്രദേശത്തേക്ക് എത്തിയിരിക്കുന്നത്. 

Scroll to load tweet…

ആ‍ര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തങ്ങൾ അപകടം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സമീപത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ദീപക് നൈട്രൈറ്റ് കമ്പനി വ്യക്തമാക്കി.