Asianet News MalayalamAsianet News Malayalam
breaking news image

യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 12 പേർക്ക് ​ഗുരുതര പരിക്ക്

കുട്ടികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതർ സംശയമുന്നയിക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും ദൗത്യസംഘം കൂട്ടിച്ചേർത്തു. 
 

Huge water reservoir collapses in UP 2 dead 12 seriously injured
Author
First Published Jun 30, 2024, 11:45 PM IST

ഭോപ്പാൽ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം. 2 പേർ മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം നടന്നത്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. സംഭവത്തിൽ 12 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് എസ്ഡിആർഎഫ് ടീം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. കുട്ടികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതർ സംശയമുന്നയിക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും ദൗത്യസംഘം കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios