ഭോപ്പാല്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി യുവതി. മധ്യപ്രദേശിലാണ് കോച്ചിങ് സെന്‍റര്‍ ഉടമയായ യുവാവിനെ ഭാര്യ ഉപേക്ഷിച്ചത്.  ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പിന്നീട് വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

പിഎച്ച്ഡി ബിരുദധാരിയായ യുവാവ് ഇയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍  ധൃതിയില്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. സിവില്‍ സര്‍വ്വീസിനും മറ്റ് മത്സരപ്പരീക്ഷകള്‍ക്കും പഠിക്കുന്ന ഭര്‍ത്താവ് തനിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതാണ് യുവതിയുടെ പരാതിയെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ കൗണ്‍സിലര്‍ നൂറുന്നീസ ഖാന്‍ പറഞ്ഞു.