ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം കശ്മീരി യുവാക്കള്‍. ഇന്ന് നടന്ന മറ്റൊരു ചടങ്ങില്‍ 152 കശ്മീരി യുവാക്കള്‍ സുരക്ഷാ സേനയുടെ ഭാഗമായി.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം കശ്മീരി യുവാക്കള്‍. ഇന്ന് നടന്ന മറ്റൊരു ചടങ്ങില്‍ 152 കശ്മീരി യുവാക്കള്‍ സുരക്ഷാ സേനയുടെ ഭാഗമായി. ഇവരുടെ പാസിങ് ഔട്ട് പരേഡില്‍ ലെഫ്റ്റണന്‍റ് ജനറല്‍ കന്‍വാല്‍ ജീത് സിങ് ദില്ലന്‍റെ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. 

ജമ്മു കശ്മീരിലെ യുവാക്കളുടെ അമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിലേക്കുള്ള വഴിയില്‍ നിന്നും തടയൂ..., പകരം ഇന്ത്യന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കൂ..., അവരുടെ സുരക്ഷ ഈ സേന ഉറപ്പു നല്‍കുന്നു- ഇങ്ങനെയായിരുന്നു.അദ്ദേഹത്തിന്‍റെ വാക്കുകള്‍.

Scroll to load tweet…

തുടര്‍ന്ന് എഎന്‍ഐ പുറത്തുവിട്ട മറ്റൊരു യുവാവിന്‍റെ വാക്കുകളും ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. കശ്മീരി യുവാവായ മുബഷിര്‍ അലി സൈന്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പറഞ്ഞത് എഎന്‍ഐ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ ഇവിടെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹുമായാണ് എത്തിയത്. പാക് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മണിക്കൂറുകള്‍ക്കകം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത് യുവാക്കള്‍ക്ക് ആര്‍മിയില്‍ ചേരാന്‍ വലിയ പ്രതീക്ഷയും പ്രചോദനവും നല്‍കുന്നുവെന്നായിരുന്നു റിക്രൂട്ട്മെന്‍റിനെത്തിയ മുബഷീര്‍ അലിയുടെ വാക്കുകള്‍.

Scroll to load tweet…