ഉള്ളിവിലയെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഞാന്‍ വെജിറ്റേറിയനാണെന്നും കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല. 

ദില്ലി: ഉള്ളിവിലയെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താനൊരു വെജിറ്റേറിയനാണെന്നും കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല. പിന്നെ എന്നെപ്പോലൊരാള്‍ക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും എന്നായിരുന്നു മന്ത്രി ചോദിച്ചത്.

നേരത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ പാര്‍ലമെന്‍റിലെ ഒരു പരാമര്‍ശം വിവാദമായിരുന്നു. "ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്"- ഈ മറുപടിയാണ് വിവാദത്തിലായത്.

എന്നാല്‍ നിര്‍മല സീതാരാമന്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു.. 'നിങ്ങള്‍ ഈജിപ്ഷ്യന്‍ ഉള്ളി കഴിക്കുന്നതുകൊണ്ടാണോ ആഭ്യന്തര വിതരണവും വിലയും നിയന്ത്രിക്കുന്നതിനായി ഈജിപ്‌തില്‍ നിന്ന് ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്?' എന്ന ചോദ്യത്തിന്‍റെ മറുപടിയായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്. 

ഉള്ളിയുടെ വില നിയന്ത്രാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ചെറുകിട വ്യാപാരികളില്‍ 120 രൂപവരെയാണ് ഉള്ളിയുടെ വില.