Asianet News MalayalamAsianet News Malayalam

'ട്വീറ്റിനെക്കുറിച്ച് അറിഞ്ഞില്ല; പുറത്താക്കിയതിന്‍റെ കാരണം വ്യക്തമല്ല'; പാര്‍ട്ടി പറഞ്ഞതാണ് പ്രവര്‍ത്തിച്ചതെന്ന് ബിഎസ്പി കര്‍ണാടക എംഎല്‍എ

ബെംഗളുരുവില്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ ട്വീറ്റിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

i dont know why i am  expelled from party: bsp mla mahesh
Author
Karnataka, First Published Jul 24, 2019, 12:31 PM IST

ബെംഗളുരു: തന്നെ പുറത്താക്കിയതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പാര്‍ട്ടി പറഞ്ഞതാണ് പ്രവര്‍ത്തിച്ചതെന്നും ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ട കര്‍ണാടകയിലെ ബിഎസ്പിയുടെ ഏക എംഎല്‍എ എന്‍ മഹേഷ്. 

'എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് എനിക്കറിയില്ല. വിശ്വാസ വോട്ടെടുപ്പില്‍ നിന്നും മാറിനില്‍ക്കാനാണ് ആദ്യം നിര്‍ദ്ദേശം ലഭിച്ചിരുന്നത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടിയില്‍ നിന്നും ലഭിച്ചിരുന്നില്ല. താന്‍ ബെംഗളുരുവില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ ട്വീറ്റിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഏക എംഎല്‍എയെ മായാവതി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ എച്ച്ഡി കുമാരസ്വാമിക്ക് വോട്ടു ചെയ്യണമെന്ന് മായാവതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി എംഎല്‍എ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ കാരണമായതെന്നും മായാവതി ട്വിറ്ററില്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios