ദില്ലി: തിരുവോണദിനത്തിൽ മലയാളത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.  എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൌഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു. 

കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടപ്പിക്കാനുള്ള  അവസരം കൂടിയാണ് ഈ ഉത്സവമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന മൻ കി ബാത്തിന്റെ ശബ്ദത്തോടൊപ്പമുള്ള  ഒരു വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്. ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞതായി അദ്ദേഹം വീഡിയോയിൽ പറയുന്നു.

മോദിയുടെ മലയാളത്തിലുള്ള ആശംസാ കുറിപ്പ്

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു.