2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കില്‍ എത്തിയ ടീനയും, അദറും മൊസൂരിയിലെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ക്യാമ്പില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

ജയ്പൂര്‍: രാജ്യം ഏറെ ശ്രദ്ധിച്ച വിവാഹമായിരുന്നു 2018ലെ ടീന ദാബി, അദര്‍ അമീര്‍ വിവാഹം. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ രജ്യത്ത് തന്നെ ഒന്നും രണ്ടും റാങ്കിലെത്തിയവരായിരുന്നു ഇവര്‍. ഇവരുടെ വിവാഹമോചനത്തിനാണ് ഇന്ന് ജയ്പൂര്‍ കോടതി അംഗീകാരം നല്‍കിയത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ സംയുക്തമായി നല്‍കിയ വിവാഹമോചന ഹര്‍ജിയിലാണ് ജയ്പൂരിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.

2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കില്‍ എത്തിയ ടീനയും, അദറും മൊസൂരിയിലെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ക്യാമ്പില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. പിന്നീട് 2018ല്‍ ഇരുവരും വിവാഹിതരായി. അന്ന് ഇത് വലിയ വാര്‍ത്തയായിരുന്നു. അദാര്‍ കശ്മീര്‍ സ്വദേശിയാണ്. ടീന ജയ്പൂര്‍ സ്വദേശിയുമാണ്.

നിലവില്‍ ടീന ജയ്പൂരില്‍ രാജസ്ഥാന്‍ ധനകാര്യ വകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയാണ്. അദര്‍ രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസര്‍ ആണെങ്കിലും ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഡെപ്യൂട്ടേഷനിലാണ്.