Asianet News MalayalamAsianet News Malayalam

നിതീഷ് കുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി ഐഎഎസ് ഓഫീസർ

ഡി​ഐ​ജി റാ​ങ്കി​ലു​ള്ള ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​നു മ​ഹാ​രാ​ജി​ന്‍റെ പേ​രും പ​രാ​തി​യി​ലു​ണ്ട്.അ​ടു​ത്ത വ​ര്‍​ഷം വി​ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന സു​ധീ​ര്‍ കു​മാ​ര്‍ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ര്‍​ഷം ജ​യി​ലില്‍ റിമാന്റ് തടവിൽ കിടന്നിട്ടുണ്ട്. 

IAS officer files complaint against Bihar CM Nitish Kumar top officials
Author
Patna, First Published Jul 18, 2021, 9:29 AM IST

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രെ പൊലീസില്‍ പരാതി നല്‍കി  ഐഎഎസ് ഓഫീസർ. മു​ഖ്യ​മ​ന്ത്രി​ക്കും ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ സു​ധീ​ര്‍ കു​മാ​ര്‍ എന്ന് 1987 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ഗാ​ര്‍​ഡാ​നി​ബാ​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പരാതി നൽകിയത്. പരാതി നൽകാൻ എത്തിയ തന്നെ നാലുമണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് പരാതി സ്വീകരിച്ചത് എന്ന് ഇയാൾ ആരോപിച്ചു.

ഡി​ഐ​ജി റാ​ങ്കി​ലു​ള്ള ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​നു മ​ഹാ​രാ​ജി​ന്‍റെ പേ​രും പ​രാ​തി​യി​ലു​ണ്ട്.അ​ടു​ത്ത വ​ര്‍​ഷം വി​ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന സു​ധീ​ര്‍ കു​മാ​ര്‍ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ര്‍​ഷം ജ​യി​ലില്‍ റിമാന്റ് തടവിൽ കിടന്നിട്ടുണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.

2014ൽ ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ ആയിരുന്നു സുധീർ കുമാർ. അന്ന് ചോ​ദ്യപേപ്പർ ചോർത്തി എന്ന കേസിൽ ഇയാൾ ആരോപണ വിധേയനായി 2017 ൽ ഈ കേസിൽ അറസ്റ്റിലായി. പിന്നീട് മൂന്നുവർഷത്തോളം ജയിലിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ നൽകിയ പരാതിയുടെ ഉള്ളടക്കം വ്യക്തമാക്കാൻ സുധീർ കുമാർ തയ്യാറായില്ല. പക്ഷെ പലപ്രമുഖരുടെയും പേര് പരാതിയിൽ ഉണ്ടെന്നും. തട്ടിപ്പും വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ടെന്നും ഇയാൾ മാധ്യമങ്ങളോട് സൂചിപ്പിച്ചു.

അതേ സമയം  പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ എഫ്ഐആർ ഇട്ടിട്ടില്ലെന്നും. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.  സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് രം​ഗ​ത്തെ​ത്തി. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Follow Us:
Download App:
  • android
  • ios