മെയ് തെയ് സമുദായക്കാരാനായ ഉദ്യോഗസ്ഥന് കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് നൽകിയത്.
ഇംഫാൽ: മണിപ്പൂരിൽ സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ജിരിബാം ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനം ഏറ്റെടുക്കാൻ ഈ മാസം രണ്ടിനാണ് ഐഎഎസ് ഉദ്യോഗസ്ഥനായ റോബൻ സിംഗിന് ഉത്തരവ് ലഭിച്ചത്. എന്നാൽ കുക്കി വിഭാഗത്തിന് ആധിപത്യമുള്ള ജില്ലയിൽ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന് ആഗസ്റ്റ് പകുതിയോടെ മെയ്തെയ് വിഭാഗക്കാരനായ റോബൻ സിംഗ് അധികൃതരെ അറിയിച്ചു. ജിരിബാമിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് എത്തിക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് റോബൻ സിംഗ് നിരസിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥൻ്റെ പദവിക്ക് ചേരാത്ത പ്രവർത്തനം റോബൻ സിംഗിൻ്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. സസ്പെൻഷൻ കാലയളവിൽ ഇംഫാലിലെ ക്വാട്ടേഴ്സിൽ നിന്ന് പുറത്ത് പോകരുത് എന്നും റോബൻ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തി. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ.
രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബൽ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കൾക്ക് വെടിയേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ നടന്ന റെയ്ഡുകളിൽ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളിൽ നടന്ന പരിശോധനയിൽ തോക്കുകളും ഗ്രേനഡും പിടികൂടി.
പ്രതിപക്ഷത്തിന് വലുത് പാർട്ടി, മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവർത്തകരോട് മോദി
