Asianet News MalayalamAsianet News Malayalam

Covid India : രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ട; കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ

കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പറയുന്നു.

icmr amends covid test rules
Author
Delhi, First Published Jan 10, 2022, 7:51 PM IST

ദില്ലി: കൊവിഡ് (Covid) പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ (ICMR)  രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാർക്ക്  മാത്രം പരിശോധന മതി. 

അടിയന്തര ശസ്‌ത്രക്രിയകൾക്ക്  കൊവിഡ് പരിശോധന നിർബന്ധമാക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾ ( പ്രസവത്തിന് ഉൾപ്പടെ എത്തിയവർ) പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പറയുന്നു.

Read Also: കരുതല്‍ ഡോസ് ആദ്യ ദിന വാക്‌സിനേഷന്‍ 30,895; കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കൊവിഡ് 19ന്റെ ഡെൽറ്റ (Delta), ഒമിക്രോൺ (Omicron) വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' (deltacron) സ്ഥിരീകരിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.

സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ രണ്ടും കൂടിച്ചേർന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.(കൂടുതൽ വായിക്കാം..)
 


 

Follow Us:
Download App:
  • android
  • ios