Asianet News MalayalamAsianet News Malayalam

രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കൊവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആ‍ർ സിറോ സർവെ പഠനം

സിറോ സർവേയിൽ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി കണ്ടെത്തിയത്

icmr sero survey shows that 40 crore people in the country are still  at a risk of covid 19
Author
Delhi, First Published Jul 20, 2021, 6:02 PM IST

ദില്ലി:രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കൊവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആ‍ർ സിറോ സർവെ പഠന ഫലം.അതേസമയം രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു വിഭാ​ഗത്തിലും കൊവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി.​സിറോ സർവേയിൽ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി കണ്ടെത്തിയത്.

രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ ഒരു ഭാഗം ജനങ്ങളിൽ ആന്റിബോഡി സാന്നിധ്യമില്ല.അതായത് 40കോടിയിലേറെ പേർക്ക് ഇപ്പോഴും കൊവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.

വാക്സിൻ എടുക്കാത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനം ആണ്.ഇവരിൽ കൊവിഡ് വന്നുപോയതാകാമെന്നാണ് 
നി​ഗമനം.ഒരു ഡോസ് സ്വീകരിച്ചവരിൽ എട്ട് ശതമാനം ആന്റിബോ‍ഡി സാന്നിധ്യവും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവരിൽ 89.8 ശതമാനവും ആണ് ആന്റിബോഡി സാന്നിധ്യം.

ആര് വയസ് മുതൽ 17വയസ് വരെ കുട്ടികളിൽ പകുതിയധികം പേരിലും കൊവിഡ് ആന്റി ബോഡി സാന്നി‌ധ്യം കണ്ടെത്തി.അതായത് കുട്ടികളിൽ പകുതിയിലധികം പേർക്കും രോ​ഗം വന്ന് പോയിട്ടുണ്ടാകാമെന്നതാണ്.ന​ഗരങ്ങളിലും ‌​ഗ്രാമങ്ങളിലും വലിയ വ്യത്യാസമില്ലാതെ രോ​ഗ ബാധ ഉണ്ടായിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.

രാജ്യത്തെ എഴുപത് ജില്ലകളിലായി ജൂൺ ജൂലൈ മാസത്തിലാണ് സിറോ സർവെ പഠനം നടത്തിയത്.28975പേരാണ് സർവേയുടെ 
ഭാ​ഗമായത്

Follow Us:
Download App:
  • android
  • ios