ദില്ലി: കൊവിഡ് പ്രതിസന്ധി കാരണം മുടങ്ങിയ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതൽ പതിനാല് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും, ജൂലൈ രണ്ട് മുതൽ പന്ത്രണ്ട് വരെ പത്താം ക്ലാസ് പരീക്ഷകളും നടത്തും. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ എട്ട് വിഷയങ്ങളിലും, പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ആറ് വിഷയങ്ങളുമാണ് ഇനി പരീക്ഷ നടക്കാനുള്ളത്. പരീക്ഷ കഴിഞ്ഞ് ആറ് മുതൽ എട്ടാഴ്ചകൾക്കുള്ളിൽ പരീക്ഷാ ഫലവും നടത്തുമെന്നാണ് ഐസിഎസ്ഇ അറിയിച്ചു.