സീമാപുരിയിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബോംബ് കണ്ടെത്തിയ വീട്ടിൽ നേരത്തെ ആൾത്താമസം ഉണ്ടായിരുന്നു

ദില്ലി: രാജ്യ തലസ്ഥാനത്തെ സീമാപുരിയിൽ ആളൊഴിഞ്ഞ വീട്ടിന് മുന്നിൽ നിന്ന് ബോംബ് കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ കണ്ട ബാഗ് സ്ഥലത്ത് എത്തിയ എൻ എസ് ജി വിഭാഗം പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസിലായത്. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Scroll to load tweet…

സീമാപുരിയിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗാസിപൂരിൽ ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സീമാപുരിയിലെ വീടിനെ കുറിച്ചുള്ള വിവരം ദില്ലി പൊലീസിന് ലഭിച്ചത്. ഇവിടെ പൊലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയായിരുന്നു. വീടിന് മുന്നിൽ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. 

ഈ വീട്ടിൽ നേരത്തെ താമസിച്ചിരുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗാസിപുർ മണ്ടിയിൽ നിന്ന് ജനുവരി 14 നാണ് ബോംബ് അടങ്ങിയ ബാഗ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പാക് ബന്ധം സംശയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…

കശ്മീരിൽ ഗ്രനേഡ് ആക്രമണം

ജമ്മു കശ്മീരിൽ ഇന്നും സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായി. ഷോപ്പിയാൻ സെക്ടറിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ഭീകരർക്കായി ഇവിടെ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.