സോലാപൂര്‍: മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വാതില്‍ പൂര്‍ണമായും തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ എന്നും അമിത് ഷാ പരിഹസിച്ചു. 

സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷ കക്ഷികളായ ശരദ് പവാറിന്‍റെ എന്‍സിപിയും പൃഥ്വിരാജ് ചവാന്‍ നയിക്കുന്ന കോണ്‍ഗ്രസും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരുപാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കന്മാരാണ് ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞു പോക്ക്.