വാക്സിന്‍ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി

ദില്ലി:കൊവിഡ് വാക്സിന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ വാക്സിന്‍ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്സിന്‍ വിതരണം നടക്കുന്നത്.

വാക്സിന്‍ വിതരണവുമായി സംബന്ധിച്ച് ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്സിന്‍ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Scroll to load tweet…

മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍, ദില്ലി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്സിന്‍ ലഭ്യത കുറവാണെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona