Asianet News MalayalamAsianet News Malayalam

പുതിയ റോഡ് നിയമം നാളെ മുതൽ, പിടിക്കാൻ പൊലീസുണ്ട്, സൂക്ഷിച്ചില്ലേൽ കീറും കീശ!

നാളെ മുതൽ ഒരാഴ്ചക്കാലം കർശനപരിശോധനയുണ്ടാകും. നിയമം പാലിച്ചില്ലെങ്കിൽ പണി പാളും, ചില്ലറയൊന്നും അടച്ച് ഊരിപ്പോരാനാകില്ല. ആയിരക്കണക്കിന് രൂപയാണ് പിഴ! അപ്പോൾ ഹെൽമെറ്റെടുത്തോളൂ ..

implementation news motor vehicle act to be implemented from september 1
Author
Thiruvananthapuram, First Published Aug 31, 2019, 3:35 PM IST

കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ നാളെ മുതൽ കർശനമായി നടപ്പാക്കാൻ പോവുകയാണ്. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് കൂടുന്നത്. ഹെൽമറ്റില്ലാതെ നാളെ നിരത്തിലിറങ്ങാൻ വല്ല പ്ലാനുമുണ്ടോ? പൊലീസ് പിടിച്ചാൽ നൂറു രൂപ കൊടുത്ത് ഊരാനാകുമെന്ന് കരുതരുത്. ആയിരം രൂപയാണ് പിഴ.

ഓരോ നിയമലംഘനത്തിനും പിഴത്തുക കുത്തനെ കൂടിയിട്ടുണ്ട്. എന്തൊക്കെയാണ് മാറ്റമെന്നല്ലേ? വിശദമായി അറിയാം.

implementation news motor vehicle act to be implemented from september 1

implementation news motor vehicle act to be implemented from september 1

പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കണം.

നിയമങ്ങൾ പാലിച്ചാൽ കീശ കാലിയാകില്ല. ലംഘിച്ചാലോ? പിടിവീഴും, പിഴ കടുക്കും.ഒപ്പം നിയമ ലംഘകരെ കാത്തിരിക്കുന്നത്, മോട്ടോർ വാഹനവകുപ്പിന്‍റെ റിഫ്രഷർ കോഴ്സുകളും നിർബന്ധിത സാമൂഹിക സേവനവും.

Follow Us:
Download App:
  • android
  • ios