അനുചിതമായ നടപടി ക്രമമാണിത്. നിയമത്തെ ദുരുപയോഗം ചെയ്യൽ ആണെന്നും പറഞ്ഞ കോടതി സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയത് കോടതി റദ്ദാക്കുകയും ചെയ്തു. 

ദില്ലി: ദേശീയ സുരക്ഷ നിയമം ചുമത്തലിൽ യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. രാഷ്ട്രീയ സ്വഭാവമുള്ള കേസുകളിൽ ഇത് ചുമത്തുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. അനുചിതമായ നടപടി ക്രമമാണിത്. നിയമത്തെ ദുരുപയോഗം ചെയ്യൽ ആണെന്നും പറഞ്ഞ കോടതി സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയത് കോടതി റദ്ദാക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനാണ് സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയിരുന്നത്.