കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ദില്ലി: കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാകിസ്ഥാന്‍ ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിനു നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള താത്പര്യം ഇമ്രാൻ ഖാൻ മോദിയെ അറിയിച്ചിരിക്കുന്നത്.