Asianet News MalayalamAsianet News Malayalam

നാല് പതിറ്റാണ്ടിനിടയില്‍ നാഗാലാന്‍ഡിലെ സുൻഹെബോട്ടോ എത്തുന്ന ആദ്യ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍  കേന്ദ്ര സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം  ചെയ്യുകയും സുൻഹെബോട്ടോ, വോഖ ജില്ലകളിലെ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് കാണുകയും ചെയ്തു

In a first in four decades, an Union Minister MoS Rajeev Chandrasekhar visits Zunheboto, a Nagaland District
Author
First Published Sep 26, 2022, 6:25 PM IST

ദിമാപൂര്‍: നാല് പതിറ്റാണ്ടിനിടെ നാഗാലാൻഡിലെ സുൻഹെബോട്ടോ സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.  കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പും അവലോകനവും വിലയിരുത്താനും, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ കാണാനുമാണ് കേന്ദ്രമന്ത്രി എത്തിയത്. 

നാഗാലാൻഡിൽ മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയപ്പോഴാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ സുൻഹെബോട്ടോ സന്ദര്‍ശിച്ചത്. ദിമാപൂരിൽ നിന്ന് റോഡ് മാർഗം എട്ട് മണിക്കൂര്‍ യാത്ര ചെയ്താണ് കേന്ദ്രമന്ത്രി സുൻഹെബോട്ടോയില്‍ എത്തിയത്. 

കേന്ദ്രമന്ത്രി സുൻഹെബോട്ടോ ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന നൈപുണ്യ വികസന പദ്ധതി വികസിപ്പിക്കാന്‍ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാറിന്‍റെ ഊന്നൽ പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ഗ്രാമങ്ങളില്‍ നിന്നുള്ള നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുകയുമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

കേന്ദ്രസർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്ത രാജീവ് ചന്ദ്രശേഖര്‍,  പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതുപോലെ സമൂഹത്തിലെ എല്ലാവരുടെയും ശബ്ദവും കേൾക്കുകയും എല്ലാ പരാതികളും പരിഹരിക്കുകയും ചെയ്യുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.  രാജീവ് ചന്ദ്രശേഖര്‍ പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ ബാപ്റ്റിസ്റ്റ് ചർച്ച് എന്നറിയപ്പെടുന്ന സുൻഹെബോട്ടോയിലെ സുമി ബാപ്റ്റിസ്റ്റ് ചർച്ച് സന്ദർശിച്ചു.  അവിടെ അദ്ദേഹം ലോംഗ്സ കൗൺസിൽ ഹാളിലെ പൌരപ്രമുഖരുമായും, പ്രദേശിക സാമുദായിക സംഘടന ഭാരവാഹികൾ എന്നിവരുമയി കൂടികാഴ്ച നടത്തി. 

ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന്‍റെ വോഖയിലേക്ക് എത്തിയ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി വോഖയില്‍ കൂടികാഴ്ച നടത്തി. ഈ കൂടികാഴ്ചയെക്കുറിച്ച് കേന്ദ്രമന്ത്രി ട്വീറ്റും ചെയ്തിട്ടുണ്ട്.  ഇത്തരം കൂടികാഴ്ചകള്‍ മോദി മോദി സർക്കാരിൽ മന്ത്രിയായതിൽ എനിക്ക് അഭിമാനവും പദവിയും തോന്നിക്കുന്നു. ജീവിതത്തെ മാറ്റിമറിക്കാനുള്ള മോദിയുടെ കാഴ്ചപ്പാടിൽ ഒരു ചെറിയ പങ്ക് വഹിക്കാനാകുന്നു എന്നതില്‍ -എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് ലക്ഷ്യം, രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്‌ച നടത്തി. സബ്‌കാ സാത്ത് സബ്‌കാ വികാസ് സബ്‌കാ വിശ്വാസ്, സബ്‌കാ പ്രസാദ് എന്നിവ അടിസ്ഥാനമാക്കിയുള്ള പുതിയ ഇന്ത്യയ്‌ക്കായുള്ള കാഴ്ചപ്പാടാണ്  പ്രധാനമന്ത്രി മോദി മുന്നോട്ട് വയ്ക്കുന്നത് എന്ന് അണികളെ കേന്ദ്രമന്ത്രി ഓര്‍മ്മപ്പെടുത്തി. ചന്ദ്രശേഖർ നാളെ വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും.

ആരെയും അറിയിക്കാതെ തലസ്ഥാനത്ത് എത്തിയ പതിനാറുകാരനോട് മുഖ്യമന്ത്രി പറഞ്ഞത്! സമ്മതം പറഞ്ഞ് ദേവാനന്ദന്‍

ഇൻഫോസിസിനെയും വിപ്രോയെയും തള്ളി കേന്ദ്രം; മൂൺലൈറ്റിംഗ് തെറ്റല്ല

Follow Us:
Download App:
  • android
  • ios