ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുടെ സതോഴി ശശികലയുടെ 2000 കോടിയുടെ സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. 300 കോടി വിലമതിക്കുന്ന രണ്ട് വസ്തുവകകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടും. കോടനാടിലും സിരുത്താവൂരിലുമുള്ള വസ്തുക്കളാണ് ഇവ. ശശികല, ഇളവരസി, സുധാകരന്‍ എന്നിവരുടെ പേരിലുളളതാണ് ഈ വസ്തുക്കള്‍. 

ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗം വസ്തുക്കള്‍ക്ക് പുറത്ത് നോട്ടീസ് പതിച്ചു. കണക്കില്‍ കൊള്ളാത്ത സ്വത്തുക്കള്‍ കൈവശം വച്ചതിന് ശശികലയും ബന്ധുക്കളായ ഇളവരസിയും സുധാകരനും നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.