സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് അഖിലേഷ് യാദവ്

ദില്ലി: ഉത്തർപ്രദേശിൽ (Uttar Pradesh ) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ് വാദി പാർട്ടി (Samajwadi Party) നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. സമാജ് വാദി പാർട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളിൽ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് (Income Tax Raid ) പരിശോധന നടത്തിയത്. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വിശ്വസ്തരാണ് മൂവരും. മൂന്ന് പേരുടേയും വീടുകളിൽ ഒരേ സമയത്താണ് പരിശോധന നടന്നത്. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

Scroll to load tweet…
Scroll to load tweet…

വിശ്വസ്തരുടെ വീടുകളിൽ നടന്ന പരിശോധനക്ക് എതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപി സർക്കാർ. ഇത്തരം നീക്കങ്ങൾ നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കേണ്ടത് അത്യാവശ്യമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഇന്ന് ഇൻകംടാക്സ് റെയിഡ് നടന്നു. നാളെ ഇഡിയും സിബിഐയും വരും. ഇത് കൊണ്ടൊന്നും പാർട്ടിയുടെ വഴിമുടക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.