Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം; സംസ്ഥാനങ്ങളോട് അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്രം

അടിയന്തരമായി കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയവും ഐസിഎംആറും നിർദ്ദേശിച്ചിരിക്കുന്നത്. പി ആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

increase number of covid tests health ministry instruction to states
Author
Delhi, First Published Jul 1, 2020, 7:48 PM IST

ദില്ലി: കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രത്തിന്റെ നിർദ്ദേശം. അടിയന്തരമായി കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയവും ഐസിഎംആറും നിർദ്ദേശിച്ചിരിക്കുന്നത്. പി ആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

പരിശോധനകൾക്കായി ചില സംസ്ഥാനങ്ങളോട് സർക്കാർ ഡോക്ടർമാർക്കു പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും ഉപയോ​ഗപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അം​ഗീകാരമുള്ള എല്ലാ സ്വകാര്യ ഡോക്ടർമാർക്കും പരിശോധനയ്ക്ക് കുറിപ്പടി നൽകാനുള്ള അധികാരം അനുവദിക്കണം. സ്വകാര്യ ലാബുകളുടേത് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തി പരിശോധനകൾ വർധിപ്പിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Read Also: സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമാക്കും; മുഖ്യമന്ത്രി...

 

Follow Us:
Download App:
  • android
  • ios